"സ്ഥലമെത്തിയെന്നു തോന്നുന്നു" - അതെ സ്ഥലമെത്തി. വിളിച്ചുണര്ത്തിയ സഹയാത്രികനോട് നന്ദി പറഞ്ഞു കൊണ്ട് ഞാന് എന്റെ ഗ്രാമത്തില് ഇറങ്ങി. നേര്ത്ത മഴ പൊടിഞ്ഞു കൊണ്ടിരിക്കുന്നു. പുതുതായി കിട്ടിയ രണ്ടു മടക്കു കുട നിവര്ത്തി പതിയെ നടന്നു തുടങ്ങി. മഴ കനക്കുന്നതിനു മുമ്പ് വീട് പറ്റണം. സന്ധ്യ ആയിട്ടില്ലെങ്കിലും ഇരുണ്ട പ്രതീതി. എന്റെ ഗ്രാമത്തില് ഇങ്ങനെ ആണ്. മഴക്കാലം ആയാല് ചുറ്റുപാടും നോക്കി സമയം അറിയാന് പറ്റില്ല.
വഴിയരികിലെ വരളിയില് കൂടി വെള്ളം ഒഴുകുന്ന ശബ്ദം. കുറച്ചകലെയായി ഒന്ന് രണ്ടു സ്കൂള് കുട്ടികള് കളിവള്ളം ഒഴുക്കി കളിക്കുന്നു. ഇത്തിരിനേരം നോക്കി നിന്നു. മഴ കനത്തു തുടങ്ങിയിരിക്കുന്നു. കുട ശീലയില് മഴത്തുള്ളികളുടെ ദ്രുത താളം. കാറ്റിന്റെ കയ്യിലെത്തിയ ഈറന് എന്നെ നനച്ചു തുടങ്ങിയിരിക്കുന്നു. ഞാന് എന്റെ നടപ്പിന്റെ വേഗം കൂട്ടി. ചെരിപ്പില് നിന്നും തെറിക്കുന്ന വെള്ളത്തുള്ളികള് എന്റെ പിന്ഭാഗം നന്നേ നനച്ച്ചിരിക്കുന്നു.
ദൂരെയെങ്ങോ ഒരു വാഹനം മുരളുന്ന ശബ്ദം. ചീവീടും തവളയും മത്സരിച്ചു തുടങ്ങിയിരിക്കുന്നു. ഇരുട്ട് നന്നേ പടര്ന്നു തുടങ്ങിയിരിക്കുന്നു. അല്ലെങ്കിലും ഇടതൂര്ന്ന റബ്ബര് തോട്ടത്തില് പൊതുവേ ഇരുട്ട് ആണ്. പോക്കെറ്റില് നിന്നും തിരിയും തീപ്പെട്ടിയും എടുത്തു. നനഞ്ഞു തുടങ്ങിയ തീപ്പെട്ടിക്കൊള്ളി കത്തിക്കാന് കുറച്ചു പാട് പെട്ടു. കത്തിച്ച തിരി വിരലില് തിരുകി നടന്നു തുടങ്ങി. ഈ മഴയത്തും ഈ ചെറു തിരിയുടെ ഇത്തിരി ചൂടിലും നടക്കുവാന് നല്ല സുഖം.
കയറ്റം തുടങ്ങി. ഒരു ബൈക്ക് ഉണ്ടായിരുന്നെങ്കില് എന്ന് ആശിച്ചു പോയി. വീട് ഇത്തിരി ദൂരെയായി കണ്ടു തുടങ്ങി. നാശം! ഇന്നും കറന്റ് ഇല്ലെന്നു തോന്നുന്നു. അല്ലെങ്കിലും ഒരു കാരണം നോക്കിയിരിക്കും ഇവിടെ കറന്റ് പോകാന്.
"എഴുന്നെല്കുന്നില്ലേ" - കണ്ണ് തുറന്നപ്പോള് ഭാര്യയുടെ മുഖം. ലേറ്റ് ആയോ എന്നാ ചോദ്യത്തോടെ ഞാന് കണ്ണ് തിരുമ്മി അപ്പാര്ട്ട് മെന്റിന്റെ ജനാലയില് കൂടി നോക്കി. കാലത്ത് പെയ്ത മഴയുടെ തണുത്ത കാറ്റ് മെല്ലെ വീശുന്നു. എന്റെ കൊച്ചു ഗ്രാമത്തിലെ മഴക്കാലം ഓര്മയില് നിന്നും മാഞ്ഞു തുടങ്ങിയിരിക്കുന്നു.
“I think this is where you got to get down”. Yes Indeed. I quickly got down from the bus after thanking the guy in the next seat who woke me up. Its been drizzling. I opened my two fold umbrella and started walking unhurriedly. I’ve got to be home before the rain gets heavy. Its kinda dark around though its not dusk yet. But that’s how it is in my village; you can hardly make out what time it is once monsoon starts. The sound of gushing water from the road side stream hit my ear. I could see kids playing in this rain – making paper boats. I watched them for a moment. They seem lost in the fun.
It has started raining heavily. The feral cadence of rain drops hitting my umbrella is louder now. I feel cold as the wind makes me wet with tiny little droplets of rain. I started my hasty dash towards home. Now its my back which is getting wet by the water drops speckled from my slippers. Insects and frogs has started their wild harmony already. It is getting really dark – that’s how it is always when we walk through the thick rubber plantations.
I reached out for the matchbox and candle from my pocket. It took me some time to make the wet match sticks work. I started walking again-holding the lighted candle between my fingers. I wasn’t really worried – infact it felt nice walking in this rain and the little bit of warmth my hand was getting. I have to climb a small hill to reach home… wish I had a bike. Damn.. seems like there is no power today as well. In my village electricity is an unexpected visitor during rainy season.
“Hey wake up…” – I went completely blank staring at my wife’s face. “Am I late” – I asked my wife as I gathered my clothes and consciousness. Cold wind from the early morning rain hit my face as I gazed through my apartment window. My little precious dream of monsoon rain in my village has started fading away already.