Wednesday, June 24, 2009
രണ്ടാം കുടി !!
രംഗം ഒന്ന് - മലയാള സാഹിത്യത്തിനു അത്ര വല്യ സംഭാവന ഒന്നും തന്നിട്ടില്ലാത്ത, എന്നാല്‍ സാമാന്യം തരക്കേടില്ലാത്ത പൈങ്കിളി നോവലുകളിലൂടെ നല്ലൊരു ശതമാനം മലയാളികളുടെയും കരളും മനസും കീഴടക്കിയ ഒരു കഥാകാരി മരിച്ചിരിക്കുന്നു - അല്ല നാടു നീങ്ങിയിരിക്കുന്നു. സംസ്കാരം ഉണ്ടെന്നു സ്വയം ധരിച്ചു വശായിരിക്കുന്ന ഒരു പറ്റം സാംസ്കാരിക നേതാക്കളും അസംബ്ലിയില്‍ ചൊറികൊത്തിയിരുന്നു മടുത്ത രാഷ്ട്രീയ അല്പന്മാരും ഐസ് വണ്ടിയിടെ ചുറ്റും നില്‍കുന്ന നഴ്സറി പിള്ളേരെപ്പോലെ അസംഖ്യം ക്യാമറകളുടെ മുമ്പില്‍ സ്വന്തം തന്ത ചത്ത ഭാവത്തോടെ തൂങ്ങി നില്‍കുന്നു. ഈപ്പറഞ്ഞ മലയാളത്തിന്‍റെ സ്വന്തം എഴുത്തുകാരി ഏതാനും വര്‍ഷങ്ങല്ക് മുമ്പ് കേരളത്തിലെ സകലമാന സഹോദരങ്ങളെയും കുലമടച്ചു തള്ളിപ്പറഞ്ഞു അന്യ നാട്ടിലേക്ക് ചേക്കേറിയ കാര്യം എല്ലാവരും മറന്നതാവണം. ഒരു പക്ഷെ ഐശ്വര്യമുള്ള മുണ്ടും നേര്യതും പറിച്ചുകളഞ്ഞു പര്‍ദയുടെ അടിമത്വത്തില്‍ ഒളിച്ചപ്പോള്‍ തന്നെ വിവരം ഉള്ള മലയാളികള്‍ ഇവരെ ഒരു "വട്ടി"യായി കണ്ടിരിക്കാം. വട്ടുള്ളവരോട് പൊതുവേ നമുക്ക് കൗതുകം തോന്നാറ് ഉണ്ടല്ലോ രംഗം രണ്ട് - അത്രയൊന്നും "ഫേമസ്" അല്ലാത്ത ഒരു വിമുക്ത ഭടന്റെ വീട്. അല്ല മരണ വീട്. നാളെയെന്ത് ചെയ്യും എന്നാലോചിച്ചും പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ മനം നൊന്തും കരഞ്ഞു നിലവിളിക്കുന്ന ഭാര്യയും മക്കളും "ബോഡി" ക്ക് ഇരു വശവും ഇരിക്കുന്നു. സ്ഥിരമായി "മിലിട്ടറി ക്വോട്ട" വാങ്ങിക്കാന്‍ ഹാജരായിരുന്ന ഭാവിയുടെ വാഗ്ദാനങ്ങളും ഈ മേഖലയില്‍ സ്വന്തമായി വ്യക്തി മുദ്ര (നാട്ടുകാരുടെ) പതിപ്പിച്ചിരുന്നവര്‍ വസന്ത പിടിച്ച കോഴികളെപ്പോലെ കൂട്ടം കൂടി നില്‍കുന്നു. കാശ് കൊടുക്കാന്‍ ഉണ്ടായിരുന്ന ലോക്കല്‍ ബാങ്ക് ഉടമകളും ഹാജര്‍. ഒടുക്കം ഏതെങ്കിലും പൊതു ശ്മശാനത്തിലൊ ആകെയുള്ള ഒരു സെന്റ് ഭൂമിയുടെ കോണിലോ ഇന്ത്യയുടെ ഈ കാവല്‍ ഭടന്‍ അന്തിയുറങ്ങുന്നു. നാണമില്ലേ കേരളമെന്ന ഭ്രാന്താലയമേ?
Monday, June 22, 2009
അമേന്‍!!

അവസാനം അത് സമ്മതിച്ചു - ബഹുമാനപ്പെട്ട വര്‍ക്കി വിതയത്തില്‍ തിരുമേനി ക്രിസ്തീയ സ്ഥാപനങ്ങള്‍ തലവരിപ്പണം വാങ്ങുന്നതിനെ എതിര്‍ത്ത് പ്രസ്താവന ഇറക്കിയിരിക്കുന്നു. ഇക്കൂട്ടര്‍ പണം (Capitation Fee) വാങ്ങിക്കുന്നതില്‍ ഒട്ടും പുറകില്‍ അല്ലെന്നു മാത്രം അല്ല, സ്വല്പം ആക്രാന്തം കൂടുതല്‍ ഉണ്ടെങ്കിലേ ഉള്ളു. ഞാന്‍ ഉള്‍പടെ ഏകദേശം തൊണ്ണൂറു ശതമാനം വിശ്വാസികളും തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തില്‍ ഏതെങ്കിലും ക്രിസ്ത്യന്‍ മാനേജമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പഠിച്ചിട്ടുള്ളവര്‍ ആണ്. എന്റെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വേണ്ടി രക്ത സാക്ഷിത്വം വഹിച്ച ഒരുപിടി പ്ലാവുകളെയും മാവുകളെയും ഈ അവസരത്തില്‍ ഞാന്‍ സാദരം സ്മരിച്ചു കൊള്ളുന്നു.
ശരിക്കും പറഞ്ഞാല്‍ ഒരു അറവുമാടിനെ വെച്ച് വിലപേശുന്ന ലാഖവത്തോടെ വെള്ളക്കുപ്പായം ഇട്ട ദൈവത്തിന്റെ പ്രതിനിധികള്‍ എന്ന് അഹങ്കരിക്കുന്ന ഇവര്‍ സ്കൂള്‍ മുതല്‍ കോളേജ് അഡ്മിഷന്‍ വരെയുള്ള വേദികളില്‍ രക്ഷിതാക്കളെ പിഴിയുന്നത് കാണുമ്പോള്‍ അറപ്പ് തോന്നിപ്പോകാറുണ്ട്. പ്രാര്‍ധനാലയങ്ങള്‍ ആകേണ്ട ദേവാലയങ്ങള്‍ പണപ്പിരിവ് പ്രസംഗം (ഞായറാഴ്ച കുര്‍ബാനയുടെ ഇടയിലുള്ള പ്രസംഗം ) നടത്താനും ഏതാനും ആള്‍കാരുടെ ശരി പാവപ്പെട്ട അല്മായര്‍ ആകുന്ന പൊതുജനത്തില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോളും ഉണ്ടാവുന്ന ചേതോവികാരം മറ്റൊന്നും അല്ല.
പാവപ്പെട്ടവന്‍ അന്നന്നത്തെ ആഹാരത്തിനു വേണ്ടി പാടുപെടുമ്പോള്‍ നോമ്പുകാലത്തുപോലും കന്യാസ്ത്രീമടങ്ങളില്‍ നിന്നും വരുത്തുന്ന കോഴിക്കാലുകള്‍ കഴിച്ച് വിരലുമൂമ്പി നീട്ടിയോരേംബക്കവും വിട്ടു പള്ളിയുറക്കത്തിലേക്ക് വഴുതിവീഴുന്ന സുഖിമാന്മാര്‍ ആയിക്കഴിഞ്ഞിരിക്കുന്നു കേരളത്തിലെ നല്ലൊരു പങ്കു പുരോഹിത ശ്രേഷ്ടരും എന്നത് പിതാവ് മനപ്പൂര്‍വം മറന്നതല്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
"മാസപ്പടി" കൃത്യമായി അടക്കാത്തതിന്റെ പേരില്‍ കല്യാണക്കുറി തടഞ്ഞു വച്ച് ഭീക്ഷണിപ്പെടുത്തുന്ന ഗുണ്ടാതലവന്മാരുടെ തലത്തിലേക്ക് അധപ്പതിച്ചു പോയിരിക്കുന്നു ഈ അഭിനവ ആട്ടിടയന്മാര്‍. തലവരിപ്പണം വേണ്ടെന്നു പറയാനെങ്കിലും ചങ്കൂറ്റം കാണിച്ചതില്‍ സന്തോഷം ഉണ്ടെങ്കിലും, നല്ലൊരു വിഭാഗം ആളുകളെയും ബാധിക്കുന്ന ഈ കാര്യത്തില്‍ ഒരു ഇടയലേഖനം ഇറക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ മേലാല്‍ ഇത്തരം നനഞ്ഞ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു മുമ്പ് ഒന്നുകൂടി ആലോചിക്കാന്‍ അപേക്ഷ!
Wednesday, June 17, 2009
മോങ്ങാന്‍ ഇരുന്ന നായയും തേങ്ങയും

അങ്ങനെ വരട്ടെ ഇപ്പോള്‍ അല്ലെ കാര്യങ്ങളുടെ കിടപ്പ് വശം മനസിലായത്. ഈ അമേരിക്കക്കാരെ കൊണ്ടു മടുത്തെന്നു പറഞ്ഞാല്‍ മതിയല്ലോ. തലനാരിഴ (വി എസ് അച്ചുമ്മാമയുടെ ) കീറിയ ബൌധിക സംവാദങ്ങള്‍കും വിശകലനങ്ങള്‍കും ഒടുവില്‍ നമ്മുടെ ഇടതു പക്ഷ ബുദ്ധി ജീവികള്‍കു കാര്യം പിടികിട്ടി. അമേരിക്കന്‍ സാമ്രാജ്യത്ത കരിങ്കാലികള്‍ (കറുത്ത കാലുള്ളവര്‍ ദയവായി ക്ഷമിക്കാന്‍ അപേക്ഷ !) മത ന്യുന പക്ഷങ്ങളെ സ്വാധീനിച്ചതു കൊണ്ടാണ് വീര സഖാക്കള്‍ കെട്ടി വെച്ച കാശു കിട്ടാതെ ജീവിക്കുന്ന രക്ത സാക്ഷികള്‍ ആയത്. PDP - എല്‍ ഡി എഫിന്‍റെ പുതു മണവാട്ടി - മത ന്യുന പക്ഷ പാര്‍ടി ആണോ അതോ തീവ്രവാദ പാര്‍ടി ആണോ എന്നത് ഇപ്പോഴും തര്‍ക്ക വിഷയം ആയത് കൊണ്ടു രക്ഷ പെട്ടു. അല്ല എനിക്കറിയാന്‍ മേലാത്ത കൊണ്ടു ചോദിച്ചു പോകുവാ ... ആരാ ഈ യഥാര്‍ത്ഥ സോഷ്യലിസ്റ്റ്? മരുന്നിനു പോലും ഒരെണ്ണം ഈ ദുനിയാവില്‍ ഒണ്ടോ? ഒരാളെ എനിക്കറിയാം - പക്ഷെ പുള്ളിയെ ഒത്തിരി നാള് മുമ്പേ ഇപ്പഴത്തെ സഖാക്കളുടെ മുന്‍ തലമുറക്കാര്‍ പിടിച്ചു കുരിശേല്‍ തറച്ചു. ഇനിയും ആ ശിക്ഷ താങ്ങാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടും പുള്ളിക്കതിന്റെ ആവശ്യം ഇല്ലാത്തതു കൊണ്ടും (ഒന്ന് കാണിച്ചിട്ട് പഠിച്ചില്ലേല്‍ പിന്നെ പോകുന്ന വഴിയെ അടിക്കുക) കൊറച്ചു കഴിഞ്ഞു പുള്ളി ഹൈ കമാണ്ടിലോട്ടു തിരിച്ചു പോയി. ഇതിപ്പം പണ്ടാരാണ്ട് പറഞ്ഞ പോലെ മോങ്ങാന്‍ ഇരുന്ന നായയുടെ തലയില്‍ ജനവിധി ആകുന്ന തേങ്ങ വീണു. അതിനിപ്പം ചെയ്യാവുന്ന പ്രതിവിധി എന്ന് പറഞ്ഞാല്‍ വല്ല നല്ല കണിയാന്മാരുടെ അടുത്ത് ചെന്ന് അടുത്ത തേങ്ങ വീഴുന്ന സമയം കുറിച്ച് വക്കുക എന്നതേ ഒള്ളു.
അടിക്കുറുപ്പ് : പതിനെട്ടാമത്തെ അടവിന്റെ ഭാഗമായി വെള്ളയടിച്ച കുഴിമാടങ്ങളുമായി സന്ധി സംഭാഷണങ്ങളില്‍ ഏര്‍പെടാന്‍ നമ്മുടെ അഭിനവ ലെനിന്‍ ദൂത് വിട്ടിരിക്കുന്നു !
Sunday, June 14, 2009
അങ്ങനെ പവനായി ശവമായി !!!!

ഒരു സര്‍ക്കാര്‍ ഒരു പദ്ധതി കൊണ്ടു വന്നാല്‍ അടുത്ത സര്‍ക്കാര്‍ അതിനു ഒപ്പീസ് ചൊല്ലുന്ന പതിവ് ഇത്തവണയും മാറിയില്ല. വല്ല നാട്ടിലും കിടന്നു വിയര്‍പ്പൊഴുക്കി വല്ല സിധപ്പയുടെയോ കൂതറ റെഡിയുടെയൊ കീശ വീര്‍പിക്കാതെ നാണു ചേട്ടനോ - പരമു നായര്‍കോ (പതിവ് ഹോട്ടല്‍ ബൂര്‍ഷ്വാസികള്‍ ) പത്തു കാശു കൊടുക്കാം എന്ന് വിചാരിച്ചാല്‍ അതിനും സമ്മതിക്കുകെലെന്നു വച്ചാല്‍ എന്നാ ചെയ്യാനാ? പൊട്ടന് ലോട്ടറി അടിച്ച മാതിരി "ഇമ്മിണി" വല്യ ഒരു സംഭവം ആയി എല്ലാവരും ആറ്റു നോറ്റിരുന്ന "കസ്തുരി മാമ്പഴം" വല്ല വഴിക്കും പോകും എന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനം ആയി - ഇല്ലെങ്കില്‍ ആക്കും എന്ന കാര്യത്തില്‍ എങ്കിലും ഒരേ അഭിപ്രായക്കാര്‍ ആണ് തന്‍റെ പാര്‍ട്ടി ഒരു സഖാവ് കഴിഞ്ഞ ദിവസം അത്യാഹ്ലാദ പൂര്‍വ്വം എഴുന്നള്ളിക്കുകയുണ്ടായി - ദൈവത്തിനു സ്തോസ്ത്രം !!! ഒരു കണക്കിന് നോക്കിയാല്‍ ഇതിലും മോശമായി ഒന്നും സംഭവിക്കാന്‍ പറ്റില്ലെങ്കിലും "ഇതെങ്കിലും" നടന്നത് വല്യ കാര്യം. പശു കൂഴച്ചക്ക കണ്ട മാതിരി ആര്‍ത്തി പൂണ്ടു നിര്‍ദിഷ്ട പദ്ധതി പ്രദേശത്ത് വാങ്ങിച്ചു കൂട്ടിയ "പ്ലോട്ടുകള്‍" ഇനി പുഴുങ്ങി നാലു നേരം തിന്നാല്‍ എങ്കിലും തന്‍റെ EMI അടഞ്ഞു പോകുമായിരിക്കും എന്ന് കുണ്ടിതപ്പെടുന്ന ഒരു സുഹൃത്തിനെയും ഞാന്‍ കണ്ടു. എന്നാലെന്ത് ... അച്ചുമ്മാമക്കു ഇനി വെളുക്കെ ചിരിക്കാമല്ലോ ... കേരളത്തിന്റെ ഖജനാവ് പോലെ !
Monday, June 1, 2009
Stop this non-sense!!!

Seems like the sad and barbaric era is back where people were ill-treated based on their skin color and race. Yes the ghost of racism is back. However its quite a shock that it happened in those countries which I thought was better civilized. Few of the Indian students were beaten up and one is in coma during a series of attacks happened in Australia. 11 passengers were ill-treated in Paris airport by their own airliner for which they already have sent an apology. What's happening to my sweet little world? Were they feeling threatened on their own existence that they had to let go their frustration on these Indian souls? I know its just a minority who would do such things, but still!
Now, I was thinking what if an Australian happened to visit the village of one of these victims? I am sure they would have few things to settle and I am sure things would be viewed from a different perspective and there will be much hype as "An Australian/French tourist was attacked in Indian soil". But whom to blame here?
What if !!
Was watching Maria play with young Kevin - couldn't take my eyes off them. It was so funny to see little Maria teaching Kevin some lessons and shouting at him whenever he messes up something. She is already a big sister :)
3 years just went like a flash and it feels like yesterday that I was carrying her in my hand and singing some lullabies trying to make her sleep
Couple of more years and she would be in schools and busy with her homeworks and new friends...
And then she gota go to collage, find a career ... pretty much the same way I did. I wouldn't like her to struggle like I did though!
Then she gota move on with a partner ... gota get married ... gota have kids and I've gota be baby sitting again :)
But then all of a sudden this came to my mind ... YOU FOOL... WHAT IF YOU JUST DON"T WAKE UP TOMORROW?
Subscribe to:
Comments (Atom)
