Wednesday, June 24, 2009
രണ്ടാം കുടി !!
രംഗം ഒന്ന് - മലയാള സാഹിത്യത്തിനു അത്ര വല്യ സംഭാവന ഒന്നും തന്നിട്ടില്ലാത്ത, എന്നാല്‍ സാമാന്യം തരക്കേടില്ലാത്ത പൈങ്കിളി നോവലുകളിലൂടെ നല്ലൊരു ശതമാനം മലയാളികളുടെയും കരളും മനസും കീഴടക്കിയ ഒരു കഥാകാരി മരിച്ചിരിക്കുന്നു - അല്ല നാടു നീങ്ങിയിരിക്കുന്നു. സംസ്കാരം ഉണ്ടെന്നു സ്വയം ധരിച്ചു വശായിരിക്കുന്ന ഒരു പറ്റം സാംസ്കാരിക നേതാക്കളും അസംബ്ലിയില്‍ ചൊറികൊത്തിയിരുന്നു മടുത്ത രാഷ്ട്രീയ അല്പന്മാരും ഐസ് വണ്ടിയിടെ ചുറ്റും നില്‍കുന്ന നഴ്സറി പിള്ളേരെപ്പോലെ അസംഖ്യം ക്യാമറകളുടെ മുമ്പില്‍ സ്വന്തം തന്ത ചത്ത ഭാവത്തോടെ തൂങ്ങി നില്‍കുന്നു. ഈപ്പറഞ്ഞ മലയാളത്തിന്‍റെ സ്വന്തം എഴുത്തുകാരി ഏതാനും വര്‍ഷങ്ങല്ക് മുമ്പ് കേരളത്തിലെ സകലമാന സഹോദരങ്ങളെയും കുലമടച്ചു തള്ളിപ്പറഞ്ഞു അന്യ നാട്ടിലേക്ക് ചേക്കേറിയ കാര്യം എല്ലാവരും മറന്നതാവണം. ഒരു പക്ഷെ ഐശ്വര്യമുള്ള മുണ്ടും നേര്യതും പറിച്ചുകളഞ്ഞു പര്‍ദയുടെ അടിമത്വത്തില്‍ ഒളിച്ചപ്പോള്‍ തന്നെ വിവരം ഉള്ള മലയാളികള്‍ ഇവരെ ഒരു "വട്ടി"യായി കണ്ടിരിക്കാം. വട്ടുള്ളവരോട് പൊതുവേ നമുക്ക് കൗതുകം തോന്നാറ് ഉണ്ടല്ലോ രംഗം രണ്ട് - അത്രയൊന്നും "ഫേമസ്" അല്ലാത്ത ഒരു വിമുക്ത ഭടന്റെ വീട്. അല്ല മരണ വീട്. നാളെയെന്ത് ചെയ്യും എന്നാലോചിച്ചും പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ മനം നൊന്തും കരഞ്ഞു നിലവിളിക്കുന്ന ഭാര്യയും മക്കളും "ബോഡി" ക്ക് ഇരു വശവും ഇരിക്കുന്നു. സ്ഥിരമായി "മിലിട്ടറി ക്വോട്ട" വാങ്ങിക്കാന്‍ ഹാജരായിരുന്ന ഭാവിയുടെ വാഗ്ദാനങ്ങളും ഈ മേഖലയില്‍ സ്വന്തമായി വ്യക്തി മുദ്ര (നാട്ടുകാരുടെ) പതിപ്പിച്ചിരുന്നവര്‍ വസന്ത പിടിച്ച കോഴികളെപ്പോലെ കൂട്ടം കൂടി നില്‍കുന്നു. കാശ് കൊടുക്കാന്‍ ഉണ്ടായിരുന്ന ലോക്കല്‍ ബാങ്ക് ഉടമകളും ഹാജര്‍. ഒടുക്കം ഏതെങ്കിലും പൊതു ശ്മശാനത്തിലൊ ആകെയുള്ള ഒരു സെന്റ് ഭൂമിയുടെ കോണിലോ ഇന്ത്യയുടെ ഈ കാവല്‍ ഭടന്‍ അന്തിയുറങ്ങുന്നു. നാണമില്ലേ കേരളമെന്ന ഭ്രാന്താലയമേ?
Subscribe to:
Post Comments (Atom)

No comments:
Post a Comment