Wednesday, June 17, 2009

മോങ്ങാന്‍ ഇരുന്ന നായയും തേങ്ങയും


അങ്ങനെ വരട്ടെ ഇപ്പോള്‍ അല്ലെ കാര്യങ്ങളുടെ കിടപ്പ് വശം മനസിലായത്. ഈ അമേരിക്കക്കാരെ കൊണ്ടു മടുത്തെന്നു പറഞ്ഞാല്‍ മതിയല്ലോ. തലനാരിഴ (വി എസ് അച്ചുമ്മാമയുടെ ) കീറിയ ബൌധിക സംവാദങ്ങള്‍കും വിശകലനങ്ങള്‍കും ഒടുവില്‍ നമ്മുടെ ഇടതു പക്ഷ ബുദ്ധി ജീവികള്‍കു കാര്യം പിടികിട്ടി. അമേരിക്കന്‍ സാമ്രാജ്യത്ത കരിങ്കാലികള്‍ (കറുത്ത കാലുള്ളവര്‍ ദയവായി ക്ഷമിക്കാന്‍ അപേക്ഷ !) മത ന്യുന പക്ഷങ്ങളെ സ്വാധീനിച്ചതു കൊണ്ടാണ് വീര സഖാക്കള്‍ കെട്ടി വെച്ച കാശു കിട്ടാതെ ജീവിക്കുന്ന രക്ത സാക്ഷികള്‍ ആയത്. PDP - എല്‍ ഡി എഫിന്‍റെ പുതു മണവാട്ടി - മത ന്യുന പക്ഷ പാര്‍ടി ആണോ അതോ തീവ്രവാദ പാര്‍ടി ആണോ എന്നത് ഇപ്പോഴും തര്‍ക്ക വിഷയം ആയത് കൊണ്ടു രക്ഷ പെട്ടു. അല്ല എനിക്കറിയാന്‍ മേലാത്ത കൊണ്ടു ചോദിച്ചു പോകുവാ ... ആരാ ഈ യഥാര്‍ത്ഥ സോഷ്യലിസ്റ്റ്‌? മരുന്നിനു പോലും ഒരെണ്ണം ഈ ദുനിയാവില്‍ ഒണ്ടോ? ഒരാളെ എനിക്കറിയാം - പക്ഷെ പുള്ളിയെ ഒത്തിരി നാള് മുമ്പേ ഇപ്പഴത്തെ സഖാക്കളുടെ മുന്‍ തലമുറക്കാര്‍ പിടിച്ചു കുരിശേല്‍ തറച്ചു. ഇനിയും ആ ശിക്ഷ താങ്ങാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടും പുള്ളിക്കതിന്റെ ആവശ്യം ഇല്ലാത്തതു കൊണ്ടും (ഒന്ന് കാണിച്ചിട്ട് പഠിച്ചില്ലേല്‍ പിന്നെ പോകുന്ന വഴിയെ അടിക്കുക) കൊറച്ചു കഴിഞ്ഞു പുള്ളി ഹൈ കമാണ്ടിലോട്ടു തിരിച്ചു പോയി. ഇതിപ്പം പണ്ടാരാണ്ട് പറഞ്ഞ പോലെ മോങ്ങാന്‍ ഇരുന്ന നായയുടെ തലയില്‍ ജനവിധി ആകുന്ന തേങ്ങ വീണു. അതിനിപ്പം ചെയ്യാവുന്ന പ്രതിവിധി എന്ന് പറഞ്ഞാല്‍ വല്ല നല്ല കണിയാന്മാരുടെ അടുത്ത് ചെന്ന് അടുത്ത തേങ്ങ വീഴുന്ന സമയം കുറിച്ച് വക്കുക എന്നതേ ഒള്ളു.

അടിക്കുറുപ്പ് : പതിനെട്ടാമത്തെ അടവിന്റെ ഭാഗമായി വെള്ളയടിച്ച കുഴിമാടങ്ങളുമായി സന്ധി സംഭാഷണങ്ങളില്‍ ഏര്‍പെടാന്‍ നമ്മുടെ അഭിനവ ലെനിന്‍ ദൂത് വിട്ടിരിക്കുന്നു !

No comments: