Sunday, June 14, 2009

അങ്ങനെ പവനായി ശവമായി !!!!


ഒരു സര്‍ക്കാര്‍ ഒരു പദ്ധതി കൊണ്ടു വന്നാല്‍ അടുത്ത സര്‍ക്കാര്‍ അതിനു ഒപ്പീസ്‌ ചൊല്ലുന്ന പതിവ് ഇത്തവണയും മാറിയില്ല. വല്ല നാട്ടിലും കിടന്നു വിയര്‍പ്പൊഴുക്കി വല്ല സിധപ്പയുടെയോ കൂതറ റെഡിയുടെയൊ കീശ വീര്‍പിക്കാതെ നാണു ചേട്ടനോ - പരമു നായര്‍കോ (പതിവ് ഹോട്ടല്‍ ബൂര്‍ഷ്വാസികള്‍ ) പത്തു കാശു കൊടുക്കാം എന്ന് വിചാരിച്ചാല്‍ അതിനും സമ്മതിക്കുകെലെന്നു വച്ചാല്‍ എന്നാ ചെയ്യാനാ? പൊട്ടന് ലോട്ടറി അടിച്ച മാതിരി "ഇമ്മിണി" വല്യ ഒരു സംഭവം ആയി എല്ലാവരും ആറ്റു നോറ്റിരുന്ന "കസ്തുരി മാമ്പഴം" വല്ല വഴിക്കും പോകും എന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനം ആയി - ഇല്ലെങ്കില്‍ ആക്കും എന്ന കാര്യത്തില്‍ എങ്കിലും ഒരേ അഭിപ്രായക്കാര്‍ ആണ് തന്‍റെ പാര്‍ട്ടി ഒരു സഖാവ് കഴിഞ്ഞ ദിവസം അത്യാഹ്ലാദ പൂര്‍വ്വം എഴുന്നള്ളിക്കുകയുണ്ടായി - ദൈവത്തിനു സ്തോസ്ത്രം !!! ഒരു കണക്കിന് നോക്കിയാല്‍ ഇതിലും മോശമായി ഒന്നും സംഭവിക്കാന്‍ പറ്റില്ലെങ്കിലും "ഇതെങ്കിലും" നടന്നത് വല്യ കാര്യം. പശു കൂഴച്ചക്ക കണ്ട മാതിരി ആര്‍ത്തി പൂണ്ടു നിര്‍ദിഷ്ട പദ്ധതി പ്രദേശത്ത് വാങ്ങിച്ചു കൂട്ടിയ "പ്ലോട്ടുകള്‍" ഇനി പുഴുങ്ങി നാലു നേരം തിന്നാല്‍ എങ്കിലും തന്‍റെ EMI അടഞ്ഞു പോകുമായിരിക്കും എന്ന് കുണ്ടിതപ്പെടുന്ന ഒരു സുഹൃത്തിനെയും ഞാന്‍ കണ്ടു. എന്നാലെന്ത് ... അച്ചുമ്മാമക്കു ഇനി വെളുക്കെ ചിരിക്കാമല്ലോ ... കേരളത്തിന്റെ ഖജനാവ്‌ പോലെ !

1 comment:

Vincent Varghese said...

ഹും, എന്തോക്കെയായിരുന്നു...

മലപ്പുറം കത്തി, കണ്ണുർ...ഞാൻ ഒന്നും പറയുന്നില്ല.